ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മൂന്നാം പാദ വില്‍പന 2014ന് ശേഷം ഏറ്റവും കുറഞ്ഞ നിലയില്‍. 12 ശതമാനത്തോളമാണ് വിപണിയില്‍ ഇടിവുണ്ടായത്. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തേക്കാള്‍ 2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുമുണ്ട്. 301 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകളാണ് മൂന്നാം പാദത്തില്‍ വിറ്റത്. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെയും ബാധിച്ചിരിക്കുന്നത്.