കാഡ്ബറി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ക്യാംപെയ്ന്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. കമ്പനിയുടെ ഉത്പന്നങ്ങളിലടങ്ങിയിരിക്കുന്ന ജെലാറ്റിന്‍, ബീഫില്‍ നിന്നുള്ളതെന്നും ഇത് ഹൈന്ദവ വിശ്വാസം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് ബഹിഷ്‌കരണ പ്രചാരണങ്ങള്‍ നടക്കുന്നത്.
കാഡ്ബറി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ മിഠായികള്‍ വാങ്ങാനും ആവശ്യപ്പെട്ടുള്ള പോസ്റ്റുകള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമാകുകയാണ്.
തങ്ങളുപയോഗിക്കുന്ന ജെലാറ്റിന്‍ ബീഫില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന കാഡ്ബറിയുടെ ഒരു വെബ്‌പേജിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഓസ്‌ട്രേലിയയിലെ ഒരു വെബ് പേജാണെന്നും ഇന്ത്യയില്‍ വില്‍പന നടത്തുന്നത് നൂറ് ശതമാനം വെജിറ്റേറിയന്‍ ഉത്പന്നങ്ങളാണെന്നും കമ്പനി അറിയിച്ചു.