റെയര്‍ ബ്രേക്ക് അസംബ്ലിയില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് 9925 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2022 ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ നിര്‍മിച്ച കാറുകളാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചത്. വാഗണ്‍ആര്‍, സെലെറിയോ, ഇഗ്നിസ് തുടങ്ങിയ മോഡലുകളിലാണ് തകരാര്‍.
ഉപഭോക്താക്കളുടെ സുരക്ഷയെ കണക്കിലെടുത്താണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് മാരുതി സുസുകി വ്യക്തമാക്കി.