ഐഫോണ്‍ 14 പ്രോയുടെ വില 1.1 കോടി!
കണ്ണുതള്ളി ലോകം

Related Stories

1.1 കോടി രൂപയ്ക്ക് ഒരു ഐഫോണ്‍ 14 പ്രോ. വില കേട്ട് ഞെട്ടണ്ട, സംഭവം സത്യമാണ്. ഐഫോണ്‍ കസ്റ്റമൈസേഷന് പേരു കേട്ട കാവിയറാണ് ഇതിനു പിന്നില്‍. നേരെ നോക്കിയാല്‍ ഐഫോണ്‍ തിരിച്ചു പിടിച്ചാല്‍ റോളക്‌സ് വാച്ച്, ഇതാണ് പ്രത്യേകത.
ഐഫോണ്‍ 14 പ്രോയുടെ ബാക്ക് പാനലില്‍ ഘടിപ്പിച്ചിരിക്കുന്ന വിലകൂടിയ റോളക്‌സ് ഡയ്‌റ്റോണ വാച്ചാണ് ഈ ഫോണിന്റെ വില ഇത്രത്തോളം ഉയര്‍ത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വെറും മൂന്ന് ലിമിറ്റഡ് എഡീഷന്‍ ഐഫോണുകളാണ് കാവിയര്‍ കസ്റ്റമൈസ് ചെയ്തിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിലാണ് റേസിങ് കാര്‍ ഡാഷ്‌ബോര്‍ഡും ഡയലും സ്വിച്ചുകളുമെല്ലാം നിര്‍മിച്ചിരിക്കുന്നത്. വാച്ച് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്.
ആഢംബരത്തിന്റെ അവസാന വാക്കാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്പിളും വാച്ചുകളില്‍ റോളക്‌സും. ഇരു ബ്രാന്‍ഡുകളും ഒരുമിച്ച് ചേര്‍ത്ത് പ്രൗഢിയുടെ മറ്റൊരു തലം തീര്‍ക്കുകയാണ് കാവിയര്‍.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories