സിഇഒ പരാഗ് അഗ്രവാളടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ജീവനക്കാരെ ഒന്നടങ്കം ഇലോണ്‍ മസ്ക് പിരിച്ചുവിട്ടേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ മസ്ക്. ജീവനക്കാര്‍ക്ക് ഗ്രാന്റുകള്‍ നല്കാതിരിക്കുന്നതിന് വേണ്ടി നവംബര്‍ ഒന്നിന് മുന്‍പ് തന്നെ ഇലോണ്‍ മസ്ക് ജീവനക്കാരെ പുറത്താക്കുമെന്ന തരത്തില്‍ ട്വിറ്ററില്‍ ഒരാള്‍ പങ്കു വച്ച ട്വീറ്റിന് താഴെ ഇത് തെറ്റാണെന്ന് മസ്ക് സ്വയം ട്വീറ്റ് ചെയ്യുകയായിരുന്നു.
നിക്ഷേപകരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മസ്ക് പരാഗ് അഗ്രവാളടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പുറത്താക്കിയത്.