തുടക്കകാലം മുതല്‍ കമ്പനിക്കൊപ്പമുള്ള ആറ് ജീവനക്കാര്‍ക്ക് പത്താം വാര്‍ഷികത്തില്‍ കിയ സെല്‍ടോസ് സമ്മാനിച്ച് ചാലക്കുടിയിലെ ഐടി കമ്പനി ഉടമ. ജോബിന്‍ ആന്‍ഡ് ജിസ്മി ഐടി സര്‍വീസസാണ് മുതിര്‍ന്ന ജീനക്കാര്‍ക്ക് 20 ലക്ഷം രൂപ വിലയുള്ള വാഹനം നല്‍കി ആദരിച്ചത്. രണ്ടു ജീവനക്കാരില്‍ നിന്ന് തുടങ്ങിയ കമ്പനിയെ 200 ജീവനക്കാരിലേക്ക് വളര്‍ത്തുന്നതില്‍ ഈ ആറ് പേരുടെയും പങ്ക് വളരെ വലുതാണെന്ന് കമ്പനി ഉടമകളായ ജോബിനും ജിസ്മിയും പറയുന്നു.
ഈ വര്‍ഷത്തെ ബെസ്റ്റ് പെര്‍ഫോമര്‍ക്ക് ബുള്ളറ്റും കമ്പനി സമ്മാനിച്ചു.
ചാലക്കുടിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, ക്ലൗഡ് അധിഷ്ഠിത ഇആര്‍പി. ആയ ‘ഒറാക്കിള്‍ നെറ്റ് സ്യൂട്ടി’ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സേവന ദാതാക്കളിലൊന്നാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിതമായ സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് കമ്പനിയിപ്പോള്‍. ജീവനക്കാരുടെ എണ്ണം നാലു വര്‍ഷത്തിനുള്ളില്‍ 1,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സഹ സ്ഥാപകനും സി.ഇ.ഒ.യുമായ ജോബിന്‍ ജോസ് പറഞ്ഞു.