കേരളസര്‍ക്കാരിന്റെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വരുമാനം നാലു കോടി കടന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 2021 നവംബര്‍ ഒന്നിന് ആരംഭിച്ച റെസ്റ്റ് ഹൈസ് ഓണ്‍ലൈന്‍ സംവിധാനത്തെ ജനങ്ങള്‍ ഫലപ്രദമായാണ് വിനിയോഗിക്കുന്നത്. അര ലക്ഷത്തിലധികം പേര്‍ ഇതിനകം ബുക്ക് ചെയ്തതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതിയിലൂടെ കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ജനങ്ങള്‍ക്ക് നല്‍കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.