യുഎസ്-യൂറോപ്യന്‍ വിപണികളില്‍ അടുത്തിടെ ലോഞ്ച് ചെയ്ത നത്തിങ് ഇയര്‍ ഫോണുകള്‍ ഇന്ത്യയിലെത്തുന്നു. നവംബര്‍ 17 മുതല്‍ ഇയര്‍ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. 8499 രൂപ വിലയിട്ടിരിക്കുന്ന നത്തിങ് ഇയര്‍ ബഡ്ഡുകളുടെ ഡിസൈനാണ് പ്രധാന ആകര്‍ഷണം. ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര തുടങ്ങിയ സൈറ്റുകളില്‍ ഇവ ലഭ്യമായിരിക്കും. ഇരു പ്ലാറ്റ്‌ഫോമുകളും ഇതിനോടകം പ്രീ ഓര്‍ഡര്‍ ആരംഭിച്ചു കഴിഞ്ഞു. സിറ്റി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് വിവരം.
12.6 എംഎം ഡൈനാമിക് ഡ്രൈവേഴസോടെയാണ് നത്തിങ് ഇയര്‍ എത്തുന്നത്. വെള്ള, കറുപ്പ് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും.