പിരിച്ചുവിടല്‍ പ്രക്രിയ സുഗമമാകാതിരുന്നതില്‍ ജീവനക്കാരോട് ക്ഷമാപണം നടത്തി ബൈജൂസ് ഉടമയും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ മാത്രമാകും പിരിച്ചു വിടുക എന്നും അദ്ദേഹം ജീവനക്കാര്‍ക്കയച്ച മെയിലില്‍ വ്യക്തമാക്കി.
പിരിച്ചുവിടല്‍ പ്രക്രിയ ഉദ്ദേശിച്ചത് പോലെ സുഗമമാകാഞ്ഞതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പെട്ടെന്ന് ആളുകളെ പിരിച്ചുവിട്ട് നടപടികള്‍ അവസാനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്. നിങ്ങളോരോരുത്തരോടും വ്യക്തിപരമായി കാര്യങ്ങള്‍ ക്ഷമയോടും മാന്യതയോടും സഹാനുഭൂതിയോടും കൂടി അവതരിപ്പിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്, ബൈജു രവീന്ദ്രന്‍ മെയിലില്‍ വ്യക്തമാക്കി.
ബൈജൂസിന്റെ 50000 ജീവനക്കാരില്‍ 2500 പേരെ പിരിച്ചുവിടുമെന്നാണ് ബൈജൂസ് നേരത്തെ വ്യക്തമാക്കിയത്. ടെക്‌നോപാര്‍ക്കിലെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനിയുടെ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെയാണ് ബൈജൂസിന്റെ പുതിയ നീക്കം.