രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുറഞ്ഞു. 19 കിലോ സിലിണ്ടറിന് 115.50 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന്റെ വില രാജ്യ തലസ്ഥാനത്ത് 1744ലേക്കെത്തി. മെയ് മാസത്തിന് ശേഷം ആദ്യമായാണ് സിലിണ്ടര്‍ വില കുറയുന്നത്. ചെന്നൈയില്‍ 1893 രൂപയാണ് സിലിണ്ടര്‍ വില.
അതേസമയം, ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക വില മാറ്റമില്ലാതെ തുടരുകയാണ്. 14 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇപ്പോഴും 1053 രൂപയില്‍ തന്നെ തുടരുകയാണ്.