ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന കടത്തമറ്റത്ത് കത്തനാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്വല്‍ റിയാലിറ്റി പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമാണ് കത്തനാര്‍.
ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ജോ ആന്റ് ദ ബോയ്, ഹോം എന്നീ സിനിമകള്‍ക്കുശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രത്തിന് വേണ്ടി എറണാകുളത്ത് കൂറ്റന്‍ സെറ്റ് ഒരുങ്ങുന്നുണ്ട്. ഇവിടെയാകും ആദ്യഘട്ട ചിത്രീകരണം.
രാജ്യാന്തര നിലവാരത്തില്‍ ഒരുങ്ങുന്ന ചിത്രം പത്തൊമ്ബതാം നൂറ്റാണ്ട് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിനുശേഷം ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്. ഏകദേശം 75 കോടി രൂപയാണ് ബഡ്ജറ്റ്. ചെന്നൈയും റോമും ചിത്രത്തിന്റെ ലൊക്കേഷനാകും. ആര്‍. രാമാനന്ദ് രചന നിര്‍വഹിക്കുന്നു.
നീല്‍ ഡി .കുഞ്ഞ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രാഹുല്‍ സുബ്രഹ്‌മണ്യം.