ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സ്പടികം വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തുന്നു. 4കെ യിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നത്. സംവിധായകന് ഭദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ആടുതോമയ്ക്ക് സര്‍വ്വമാന ‘പത്രാസോടെ ഫൈനല്‍ മിക്സിങ് പൂര്‍ത്തിയായിരിക്കുന്നുവെന്നാണ് സംവിധായകന് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ 25 മത് വാര്‍ഷികത്തില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും. ഇത് ചിത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്നും റീമാസ്റ്ററിങ് വേര്‍ഷനാണെന്നും സംവിധായകന് ഫേസ്ബുക്കില്‍ കുറിച്ചു.