76 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈനായി ഷോപ്പ് ചെയ്യുമ്പോള്‍ പണമിടപാടുകള്‍ നടത്തുന്നത് ജിപേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സേവനങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്‌നോളജി പ്രൊവൈഡര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
രാജ്യത്തെ 78 ശതമാനം പേരും ഫാഷന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈന്‍ വഴിയാണ്.
ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 657 കോടി ട്രാന്‍സാക്ഷനുകളാണ് യുപിഐയില്‍ നടന്നത്.
10.72 ലക്ഷം കോടിയുടെ യുപിഐ ഇടപാടാണ് ഓഗസ്റ്റ് മാസത്തില്‍ മാത്രം രാജ്യത്ത് നടന്നത്.