രാജ്യത്ത് ഇ-റുപ്പി നിലവില്‍ വന്ന ആദ്യ ദിനം മാത്രം 275 കോടി രൂപയുടെ കടപ്പത്ര ഇടപാടാണ് ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയുപയോഗിച്ച് നടത്തിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ മാസം തന്നെ ഇ റുപ്പിയുടെ റീട്ടെയ്ല്‍ രൂപം പുറത്ത് വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ കറന്‍സി ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഇ റുപ്പി എന്നും ബിസിനസ് നടത്തിപ്പിനെ മുഴുവനായി ഡിജിറ്റല്‍ കറന്‍സി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.