സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയിലെത്തുന്നു.
നവംബര്‍ 28ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ മുന്‍കൂട്ടി അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളോ പരാതികളോ രേഖാമൂലം തയ്യാറാക്കി നവംബര്‍ 5-ന് മുമ്പായി
gmdicidk@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ (ചെറുതോണി), താലൂക്ക് വ്യവസായ ഓഫീസുകളിലോ (തൊടുപുഴ/ പീരുമേട് / നെടുംകണ്ടം / അടിമാലി) സമര്‍പ്പിക്കേണ്ടതാണ്.
സംരംഭങ്ങള്‍ ആരംഭിക്കുന്നതും നടത്തികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പരിപാടിയില്‍ പ്രത്യേക അവസരമൊരുക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. മുന്‍കൂട്ടി ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും. കൂടുതല്‍ വിവരങ്ങള്‍ക്ക് :04862-235207/9446922044