ഇന്ത്യയില്‍ ഗെയ്മിങ് വിപണിയുടെ ആകെ മൂല്യം 21000 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം 45 കോടി ഗെയ്മര്‍മാരാണ് രാജ്യത്തുണ്ടായിരുന്നതെങ്കില്‍ ഇക്കുറി രാജ്യത്തെ ഗെയ്മര്‍മാരുടെ എണ്ണം 50.7 കോടി പിന്നിട്ടു.
ഇതില്‍ 12 കോടി പേരും പണം മുടക്കിയാണ് ഗെയിം കളിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഗെയ്മുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നതും ഇന്ത്യയിലാണ്.
മിഡ് കോര്‍ ഗെയ്മുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ വിപണി 513 മില്യണ്‍ ഡോളര്‍ പിന്നിടുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.