ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി എഡ്‌ടെക് ഭീമന്‍ ബൈജൂസിന്റെ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ബൈജൂസിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയാണ് എജ്യുക്കേഷന്‍ ഫോര്‍ ഓള്‍. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയുള്ള ബൈജൂസിന്റെ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള കരാറിലും മെസ്സി ഒപ്പു വച്ചു കഴിഞ്ഞു. തങ്ങളുടെ ഗ്ലോബല്‍ അംബാസഡറായി മെസ്സി എത്തുന്നതില്‍ ബൈജൂസ് സന്തോഷമറിയിച്ചു. സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്ന് ലോകത്ത് ഏറ്റവും വിജയം കൈവരിച്ച കായിക താരമായി മാറിയ വ്യക്തിയാണ് മെസ്സി. എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതും ഇതു തന്നെയാണെന്നും ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.
ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറും ബൈജൂസ് തന്നെയാണ്.