മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മ്മാണത്തില്‍
സംരംഭക പരീശീലനം

Related Stories

അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മ്മാണങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക മേഖലയില്‍ നവസംരംഭകരെ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതിയാണ് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്. പഴം, പച്ചക്കറി, ധാന്യം എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം, സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ തൃശൂര്‍ അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ നവംബര്‍ 15 മുതല്‍ 19 വരെയാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി.എസ.്ടി എന്നിവ ഉള്‍പ്പെടെ 1,180 രൂപയാണ് 5 ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്‌സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി നവംബര്‍ 8ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0484 2532890 / 2550322/9605542061.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories