സ്വര്‍ണവില ഇന്ന് കുതിച്ചുയര്‍ന്നു. ഗ്രാമിന് 90 രൂപ വീതമാണ് വര്‍ധിച്ചത്. പവന് 720 കൂടി 37600 രൂപയിലെത്തി.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 4610 രൂപയായിരുന്നത് ഇന്ന് 4700 രൂപയായി വര്‍ധിച്ചു.
നവംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം. നവംബര്‍ ഒന്നിന് 37280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്.