കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വരന്തരപ്പിള്ളി യൂണിറ്റ് കടകളില്‍ സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്.
ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നവരോട്: പിരിവിനും മറ്റു കാര്യങ്ങള്‍ക്കും വ്യാപാരികളെ സമീപിക്കാതെ ഓണ്‍ലൈന്‍ കമ്പനികളോട് തന്നെ പിരിവും പരസ്യവും ചോദിക്കുക. എന്നാണ് തൃശൂരിലെ വരന്തരപ്പിള്ളിയിലെ കടകളില്‍ സ്ഥാപിച്ച ബോര്‍ഡുകളിലുള്ളത്.
കോവിഡിന് ശേഷം വ്യാപാരം കുത്തനെ ഇടിഞ്ഞ്, പല കടകളും നഷ്ടത്തിലാണ് ഓടുന്നതെന്നും വലിയ മുതല്‍ മുടക്കില്ലാതെ തുടങ്ങുന്ന ഓണ്‍ലൈന്‍ ഷോപ്പുകാര്‍ക്ക് പരസ്യം, പിരിവ് പോലുള്ള മറ്റുചെലവുകള്‍ ഇല്ലെന്നുമാണ് വ്യാപാരികള്‍ പരാതിപ്പെടുന്നത്. എല്ലാവരും പരസ്യത്തിനും പിരിവിനും തങ്ങളെ സമീപിക്കുമ്പോളും സാധനങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈന്‍ വഴിയാണെന്ന പരാതിയാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്. എന്തായാലും വരന്തരപ്പിള്ളിയില്‍ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരികളും ബോര്‍ഡിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ്.