ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നായിക നിവേദ തോമസാണ്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് രചനയും സംവിധാനവും.
വ്യ്ത്യസ്ത ലുക്കിലാണ് കുഞ്ചാക്കോ ബോബന് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറാണ്.
സംഗീതം- വില്യം ഫ്രാന്‍സിസ്, കലാസംവിധാനം- ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് കൊടുങ്ങല്ലൂര്‍.