എഡ്‌ടെക്ക് ഭീമന്‍ ബൈജൂസിന് പിന്നാലെ അണ്‍അക്കാഡമിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ആകെ ജീവനക്കാരില്‍ പത്ത് ശതമാനമായ 350 ഓളം പേരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിങ് തടസ്സപ്പെട്ടിരിക്കുന്നതാണ് പ്രധാനമായും കമ്പനികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
കാര്യങ്ങള്‍ ഓരോ ദിവസം കഴിയുംതോറും സങ്കീര്‍ണമാകുകയാണ്. അതിനാല്‍, ഓപറേഷനല്‍, മാര്‍ക്കറ്റിങ്, മാസ ചെലവുകള്‍ പരമാവധി വെട്ടിക്കുറയ്ക്കുകയാണെന്നും ഒന്നുകില്‍ ചെലവ് ചുരുക്കുക അല്ലെങ്കില്‍ അടച്ചു പൂട്ടുക എന്ന നിലയിലാണ് കമ്പനിയുള്ളതെന്നും അണ്‍അക്കാഡമി സിഇഒ ഗൗരവ് മുഞ്ചാല്‍ ജീവനക്കാര്‍ക്കയച്ച ഇമെയിലില്‍ പറയുന്നു.