ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ പ്രതിദിന യൂസര്‍മാരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയിലെന്ന് പരസ്യദാതാക്കളെയറിയിച്ച് കമ്പനി. നിരവധി പരസ്യദാതാക്കള്‍ സഹകരണം അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം കമ്പനികളെ അറിയിച്ചിരിക്കുന്നത്. മോണിട്ടൈസബിള്‍ ഉപയോക്താക്കളുടെ എണ്ണം 20 ശതമാനത്തിലധികമാണ് മസ്‌ക് എത്തിയതോടെ ഉയര്‍ന്നത്. പതിനഞ്ച് ദശലക്ഷം ഉപയോക്താക്കളാണ് വര്‍ധിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം ഫോക്‌സ്‌വാഗണും ട്വിറ്ററിന് പരസ്യം നല്‍കുന്നത് തത്കാലത്തേക്ക് നിര്‍ത്തി വച്ചു.