ഏലക്ക ഗ്രേഡിങ് സംരംഭകത്വ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവും ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായാണ് പരിശീലനം നടത്തുന്നത്.
18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
പരിശീലനശേഷം രണ്ട് വര്‍ഷക്കാലത്തേക്ക് സംരംഭത്തിനുവേണ്ട എല്ലാ സഹായങ്ങളും (ബാങ്ക് വായ്പ, വില്പന, മറ്റു സേവനങ്ങള്‍) സൗജന്യമായി ലഭിക്കും. ഉണങ്ങിയ ഏലക്കയുടെ വിവിധ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യന്ത്ര സഹായത്തോടെ തരംതിരിക്കുന്നതിനും സംരംഭകത്വ വികസനത്തിനും വിദഗ്ധ പരിശീലനം നല്‍കും. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ സൗജന്യമായി നല്കും.പരിശീലന കാലാവധി-ആറ് ദിവസം. കൂടുതൽ വിവരങ്ങൾക്ക്  +91-4868-296163, +91-4868-236263
                                    
                        


