പണപ്പെരുപ്പവും വിലക്കയറ്റവും ബിസിനസ് മേഖലയിലെയടക്കം ഡിജിറ്റലൈസേഷനെ ആഗോള തലത്തില്‍ മന്ദഗതിയിലാക്കുന്നതായി പഠനം. ഗ്ലോബല്‍ ഡേറ്റ എന്ന കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പണിക്കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഹെല്‍ത്ത് കെയര്‍ അടക്കമുള്ള മേഖലകളിലെ ഡിജിറ്റലൈസേഷന് തടസ്സമാകുന്നത്.
ലാഭത്തിലും നിക്ഷേപത്തിലും കുറവുണ്ടായതോടെ ഡിജിറ്റല്‍ വത്കരണത്തിനുള്ള പണം കണ്ടെത്താന്‍ കമ്പനികള്‍ക്ക് കഴിയാതെ വരുന്നു എന്നാണ് പഠനത്തിലുള്ളത്.