വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറുകളുടെ ഇന്‍സന്റീവ് ഇനത്തില്‍ നല്‍കി വന്ന 240 രൂപ പിന്‍വലിച്ച് എണ്ണ കമ്പനികള്‍.
ഇതോടെ 19 കിലോ വാണിജ്യ സിലിന്‍ഡറുകളുടെ വില 1,508 രൂപയില്‍ നിന്നും 1,748 രൂപയായി ഉയരും.
നഷ്ടം ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ കേന്ദ്രം അനുവദിച്ചിരുന്ന ഇന്‍സന്റീവ് എടുത്തു കളഞ്ഞത്. ഇന്‍സന്റീവ് എടുത്തുകളഞ്ഞതോടെ വിപണി വിലക്ക് തന്നെ ഇനി വാണിജ്യ സിലിന്‍ഡറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും.
വിലവര്‍ധനവ് ഹോട്ടല്‍ ഭക്ഷണത്തിനടക്കം വിലയുയരാന്‍ ഇത് കാരണമാകും.