വീണ്ടും താരമായി രജനി ചേച്ചി: കളഞ്ഞു കിട്ടിയ മാല ഉടമയ്ക്ക് തിരികെ നല്‍കി

Related Stories

കളഞ്ഞു കിട്ടിയ സ്വര്‍ണമാല വിദ്യാര്‍ഥിനിക്ക് തിരികെ നല്‍കി വീണ്ടും കട്ടപ്പനക്കാര്‍ക്ക് അഭിമാനമായിരിക്കുകയാണ് ഹൈറേഞ്ചിലെ ആദ്യ പ്രൈവറ്റ് ബസ് വനിതാ കണ്ടക്ടറായ രജനി. കട്ടപ്പന-കണ്ണംപടി റൂട്ടില്‍ ഓടുന്ന കളിത്തോഴന്‍ ബസ്സിലെ കണ്ടക്ടറായ രജനിക്ക് കഴിഞ്ഞ ദിവസമാണ് ബസ്സില്‍ നിന്ന് ഒരു സ്വര്‍ണ മാല കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് നിരവധി പേര്‍ മാലയുടെ ഉടമയാണെന്ന് അവകാശപ്പെട്ടെത്തിയെങ്കിലും അണക്കര സ്വദേശിനിയായ വിദ്യാര്‍ഥിനിയുടേതാണെന്ന് ഒടുവില്‍ കണ്ടെത്തി. ട്രാഫിക് എസ്‌ഐ സുലേഖയുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥിനിക്ക് സ്വര്‍ണ മാല കൈറുകയും ചെയ്തു.
ഹൈറേഞ്ചിലെ പ്രൈവറ്റ് ബസിലെ ആദ്യ വനിതാ കണ്ടക്ടര്‍ എന്ന നിലയില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം രജനി വൈറല്‍ താരമായിരുന്നു. കളഞ്ഞുകിട്ടിയ സ്വര്‍ണ മാല ഉടമയ്ക്ക് തന്നെ തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രജനി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories