ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് ഇന്നു മുതല്‍ ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ കൂട്ടപ്പിരിച്ചുവിടല്‍. ലാഭത്തിലും വില്‍പനയിലും ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ തീരുമാനം. സെപ്റ്റംബര്‍ അവസാനത്തോടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാരോട് ചെലവു ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തത്കാലത്തേക്ക് പുതിയ നിയമനങ്ങളും കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്. 87000ല്‍ പരം ജീവനക്കാരുള്ള കമ്പനിയില്‍ നിന്ന് പത്ത് ശതമാനത്തോളം പേരെ പിരിച്ചുവിടുമെന്നാണ് വിവരം.