സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്‍റെ മാതൃസ്ഥാപനമായ മെറ്റാ പ്ലാറ്റ്ഫോംസ് ഐഎന്‍സി, 11,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു.
പുതിയ നിയമനത്തിന് ഏര്‍പ്പെടുത്തിയ മരവിപ്പിക്കല്‍ നീട്ടാനും കന്പനി തീരുമാനിച്ചു. കന്പനിയുടെ തൊഴിലാളികളുടെ 13 ശതമാനമാണ് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം. 2023 മാര്‍ച്ച് വരെ നിയമനം മരവിപ്പിക്കല്‍ നിലനില്‍ക്കും.
“ഈ തീരുമാനങ്ങള്‍ക്കും ഞങ്ങള്‍ എങ്ങനെ ഇവിടെയെത്തി എന്നതിനും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, ബുദ്ധിമുട്ടിലായവരോട് ഞാന്‍ പ്രത്യേകിച്ച് ഖേദിക്കുന്നു”. എന്നാണ് മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്.