2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ലാഭത്തില്‍ 54 ശതമാനം വളര്‍ച്ച നേടി കല്യാണ്‍ ജൂവല്ലേഴ്‌സ്. 106 കോടി രൂപയാണ് ലാഭം നേടിയത്. മുന്‍ വര്‍ഷം ഇത് 69 കോടി രൂപ മാത്രമായിരുന്നു. രണ്ടാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകെ വിറ്റുവരവ് 3473 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 20% വളര്‍ച്ച.
വളര്‍ച്ചയുടെ പാതയിലുള്ള കല്യാണ്‍ രണ്ടാം പാദത്തില്‍ ഉത്തരേന്ത്യയില്‍ അഞ്ചു പുതിയ ഷോറൂമുകള്‍ തുറന്നു. ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിന്റെ ആദ്യ റീറ്റെയ്ല്‍ ഷോറൂമും ഇതില്‍ ഉള്‍പെടുന്നു. 2022 സെപ്തംബര്‍ 30 ന് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി കമ്പനിക്കു 163 ഷോറൂമുകള്‍ ഉണ്ട്.
കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ദീപാവലിയോട് അടുത്തുള്ള 31 ദിവസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വിറ്റുവരവ് 25% വളര്‍ച്ച രേഖപ്പെടുത്തിയെന്നും വളരെ നല്ല ഒരു മൂന്നാം പാദം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.