കാനഡയിലെത്തിയിട്ട് വെറും 2 ദിവസം: മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലില്‍ വഴിയാധാരമായി ഇന്ത്യക്കാരന്‍

Related Stories

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ആഗോള തലത്തില്‍ 11000 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഇന്ത്യക്കാരടക്കം നിരവധി പേരാണ് പിരിച്ചുവിടലിന്റെ ഇരകളായത്.
ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി മെറ്റയില്‍ ജോയിന്‍ ചെയ്ത് രണ്ട് ദിവസം തികയും മുന്‍പ് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ഐഐടി ഖരഘ്പൂര്‍ പൂര്‍വവിദ്യാര്‍ഥിയായ ഹിമാന്‍ഷുവിന്്. ലിങ്ക്ഡ്ഇന്നിലൂടെയാണ് ഹിമാന്‍ഷു ഇക്കാര്യം ലോകത്തെ അറിയിച്ചത്. ജോയിന്‍ ചെയ്ത് ദിവസങ്ങള്‍ക്കകം ഇങ്ങനൊരു നടപടി തീരെ പ്രതീക്ഷിച്ചില്ലെന്നും ഇനി എന്ത് ചെയ്യണമെന്ന് യാതൊരു ധാരണയുമില്ലെന്നും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഹിമാന്‍ഷു പറയുന്നു. ഇന്ത്യയിലോ കാനഡയിലോ എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ തന്ന് സഹായിക്കണമെന്നും ഫ്‌ളിപ്കാര്‍ട്ട്, അഡോബി തുടങ്ങിയ മുന്‍നിര കമ്പനികളില്‍ പ്രവര്‍ത്തന പരിചയമുള്ള ഈ യുവാവ് ലിങ്ക്ഡ് ഇന്‍ പോസ്റ്റിലൂടെ അഭ്യര്‍ഥിക്കുകയാണ്. കൂട്ടപ്പിരിച്ചുവിടല്‍ വഴിയാധാരമാക്കിയ അനേകരില്‍ ഒരാള്‍ മാത്രമാണ് ഹിമാന്‍ഷു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories