സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വില 360 രൂപ വര്‍ധിച്ച് 38,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 45 രൂപ വര്‍ധിച്ച് 4780 രൂപയായി.
ഒരാഴ്ചക്കിടെ 1360 രൂപയാണ് വര്‍ധിച്ചത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് ഇപ്പോള്‍ സ്വര്‍ണം. കഴിഞ്ഞ രണ്ടുദിവസം വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഈ മാസം തുടക്കത്തില്‍ 37,280 രൂപയായിരുന്നു. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. പിന്നീട് വില ഉയരുകയായിരുന്നു.