മെറ്റയും ട്വിറ്ററുമടക്കം നിരവധി കമ്ബനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. അമേരിക്കയില്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവരാണ് പുതിയ ജോലി കണ്ടെത്താനാവാതെ കുഴയുന്നത്.
60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്കെല്ലാം അമേരിക്ക വിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഡ്രീം11 സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് ജെയിൻ സ്വന്തം മണ്ണിലേക്ക് തിരികെ വിളിക്കുന്നത്. തന്റെ കമ്ബനി ലാഭത്തിലാണെന്നും ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്ന് ഇന്ത്യന്‍ ടെക് കമ്ബനികളെ ശക്തിപ്പെടുത്താനായി പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അമേരിക്കയില്‍ വന്‍കിട കമ്പനികളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം അരലക്ഷം(52000) കടന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കമ്പനിയില്‍ പ്രതിഭാശാലികള്‍ക്ക് എന്നും ഇടമുണ്ട്. ഡിസൈന്‍, പ്രൊഡക്‌ട്, ടെക് മേഖലകളില്‍ നേതൃപരിചയം ഉള്ളവര്‍ക്ക് പ്രത്യേകിച്ചും എന്ന് ജെയിന്‍ തുറന്ന് പറയുന്നു. തന്റെ കമ്പനി ഇപ്പോള്‍ 8 ബില്യണ്‍ ഡോളര്‍ കമ്പനിയാണെന്നും 150 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യാക്കാരായ തൊഴിലാളികളെ അദ്ദേഹം സ്വാഗതം ചെയ്യുന്നത്.