പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികള്‍ക്ക് 8.9 കോടി രൂപ ഗ്രാറ്റുവിറ്റി കുടിശ്ശിക ഒരു മാസത്തിനകം ഉടമ നല്‍കണമെന്ന് കോടതി. സുപ്രീംകോടതി നിയോഗിച്ച ഏകാംഗ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേയയുടേതാണ് നിര്‍ദേശം.
899 തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റിക്ക് അര്‍ഹതയുണ്ട്.
സര്‍വീസില്‍നിന്നു പിരിഞ്ഞതു മുതല്‍ പത്ത് ശതമാനം പലിശ സഹിതം ഉടമ തൊഴിലാളിക്കു നല്‍കണം. അല്ലാത്തപക്ഷം ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ റവന്യൂ റിക്കവറി നടത്തി തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
നാലു മാസമായി നടന്ന സിറ്റിങ്ങില്‍ തൊഴിലാളികള്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീര്‍പ്പുണ്ടായിരിക്കുന്നത്. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും, മാനേജ്‌മെന്റ് പ്രതിനിധികളും സിറ്റിങ്ങില്‍ പങ്കെടുത്തിരുന്നു.