ഇന്ത്യയില്‍ ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. ഒക്ടോബറില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 6.77 ശതമാനമായി ചുരുങ്ങി.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
സെപ്തംബറില്‍ ചില്ലറ പണപ്പെരുപ്പം 7.41 ശതമാനമായിരുന്നു.
പണപ്പെരുപ്പം മൂന്നുമാസത്തെ താഴ്ന്ന നിലയിലേക്ക് എത്തിയെങ്കിലും റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന 6 ശതമാനമെന്ന പരിധിക്ക് മുകളിലാണ് ഇപ്പോഴും.