നെയ്യ് വില കുത്തനെ വര്‍ധിപ്പിച്ച് മില്‍മ. ഒരു കിലോ നെയ്യിന് 40 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു കിലോ മില്‍മ നെയ്യിന്റെ വില 640 രൂപയായി. ഏറ്റവും ചെറിയ കുപ്പിയുടെ വിലയെയടക്കം ഇത് ബാധിക്കും. നവംബര്‍ 21 മുതല്‍ പാല്‍ വിലയിലും വര്‍ധനവുണ്ടായേക്കുമെന്നാണ് വിവരം. 46 രൂപയ്ക്ക് വില്‍ക്കുന്ന നീലക്കവര്‍ പാലിന് 52 രൂപയാകുമെന്നാണ് സൂചന. മറ്റ് പാലുകള്‍ക്കും വില ഉയര്‍ന്നേക്കും. ഉത്പാദന ചെലവിന്റെ വര്‍ധനവാണ് പാല്‍, നെയ്യ് തുടങ്ങിയവയ്ക്ക് വില കൂട്ടാന്‍ കാരണം.