സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ചു. 38,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 4800 രൂപയായി.
ഇന്നലെ രാവിലെ ഒരു പവന് സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വില കുത്തനെ ഇടിഞ്ഞിരുന്നു. വില വര്‍ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഒരു പവന് സ്വര്‍ണത്തിന് 280 രൂപയുടേയും ഉച്ചയോടെ 320 രൂപയുടേയും ഇടിവുണ്ടായി. ഇന്നലെ 600 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായത്.