ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറി ബെംഗളൂരുവിലെ ഹൊസൂരില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. അറുപതിനായിരത്തോളം തൊഴിലാളികളെയാകും ഹൊസൂരിലെ ഐഫോണ്‍ നിര്‍മാണശാലയില്‍ നിയമിക്കുക. ഇതില്‍ ആദ്യത്തെ 6000 ജീവനക്കാര്‍ വനവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാകും. ഇവര്‍ക്ക് ഐഫോണ്‍ നിര്‍മാണത്തിനുള്ള പരിശീലനവും ഇതിനകം നല്‍കി കഴിഞ്ഞു. ടാറ്റയാണ് ഹൊസൂരിലെ ഐഫോണ്‍ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക.