സാങ്കേതിക വിദ്യ വികസനത്തിന് ഐഐടി ഹൈദരാബാദുമായി കൈകോര്‍ത്ത് സുസുകി മോട്ടോര്‍ കോര്പറേഷന്. വാഹനങ്ങളുടെ ഒാട്ടണോമസ് നാവിഗേഷനായുള്ള ടെക്നോളജി വികസിപ്പിക്കുന്നതിനാണ് സുസുകി ഐഐടിയുടെ സഹായം തേടിയിരിക്കുന്നത്. സുസുകി മോട്ടോര്‍ കോര്പ്പറേഷന് അധികൃതര്‍ സാങ്കേതിക വിദ്യയുടെ മികവ് വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ഐഐടി ഹൈദരാബാദില്‍ എത്തിയിരുന്നു.
റോഡ് സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് 2021ലാണ് ഐഐടി ഹൈദരാബാദും സുസുകിയും കരാറില്‍ ഒപ്പുവച്ചത്.