ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തന്വി റാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കുമാരി ഒടിടിയില്‍ റിലീസ് ചെയ്തു. ഒക്ടോബര്‍ 28ന് തിയേറ്ററിലെത്തിയ ചിത്രം ഇന്നലെ മുതല്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങി. ഐതിഹ്യമാലയിലെ കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രം സുപ്രിയാ മേനോന് നേതൃത്വം നല്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ അവതരിപ്പിച്ചത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിലെത്തിച്ചത്.