ട്വിറ്ററില്‍ ഇനി മുതല്‍ നെഗറ്റീവ് ഉള്ളടക്കങ്ങള്‍ക്കും വിദ്വേഷ ട്വീറ്റുകള്‍ക്കും റീച്ച് ഉണ്ടാകില്ലെന്ന് ഇലോണ്‍ മസ്‌ക്. പുതിയ ട്വിറ്റര്‍ പോളിസിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നെഗറ്റീവ് ആയ ഉള്ളടക്കം അടങ്ങുന്ന ട്വീറ്റുകളും വിദ്വേഷമുയര്‍ത്തുന്ന അഭിപ്രായപ്രകടനങ്ങളും ഇനിമുതല്‍ ട്വിറ്ററില്‍ വൈറലാകില്ല. അത്തരം ട്വീറ്റുകളുടെ റീച്ച് പരമാവധി കുറയ്ക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.
ട്വിറ്ററില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, നെഗറ്റീവ് ട്വീറ്റുകള്‍ക്ക് റീച്ച് ലഭിക്കുമെന്ന് കരുതേണ്ടെന്നും മസ്‌ക് വ്യക്തമാക്കി.