ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ. കൂ സഹസ്ഥാപകന്‍ മായങ്ക് ബിദവാദ്കയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടവരില്‍ ചിലരെ ജോലിയില്‍ എടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ വളരെ ദുഖമുണ്ടെന്നും തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നിയമനങ്ങളെന്നും മായങ്ക് ട്വീറ്റ് ചെയ്തു. അവരുടെ കഴിവിന് വിലകല്‍പിക്കുന്നിടത്ത് തൊഴില്‍ ചെയ്യാന്‍ അവര്‍ക്ക് അര്‍ഹതയുണ്ട്. മൈക്രോബ്ലോഗിങ് എന്നാല്‍ ജനങ്ങളെ അടിച്ചമര്‍ത്തലല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോബ്ലോഗിങ് സൈറ്റാണ് തങ്ങളുടേതെന്ന് കൂ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.