സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ഗൗതം അദാനി വിദേശത്ത് ഓഫീസ് തുറക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കമ്പനി. ലോകത്തെ മൂന്നാമത്തെയും ഏഷ്യയിലെ ഒന്നാമത്തെയും സമ്പന്നനായ അദാനി ദുബായിലോ ന്യൂയോര്‍ക്കിലോ താമസിയാതെ ഓഫീസ് തുറന്നേക്കുമെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ അദാനിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ വിദേശത്ത് ഫാമിലി ഓഫീസ് തുടങ്ങാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിറക്കി. 135 ബില്യണ്‍ യുഎസ് ഡോളറാണ് അദാനിയുടെ നിലവിലത്തെ ആസ്തി.