പണപ്പെരുപ്പം കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക്.
2023 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്പാദനം (ജിഡിപി) 7% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.
ഒക്ടോബറിലെ ധനനയ അവലോകനം രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച 6.3 ശതമാനമായി കണക്കാക്കിയിരുന്നു. 2022-23 രണ്ടാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ഡാറ്റ നവംബര്‍ അവസാനത്തോടെ പുറത്തുവിടും.