ലോകത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ് കേരളം. ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. മാഗസിന്റെ വായനക്കാരാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കേരളാടൂറിസം മുന്നോട്ട് വെച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്ന ആശയത്തിന് കരുത്ത് പകരുന്നതാണ് ഈ അംഗീകാരം.
കോവിഡാനന്തര കേരളം ടൂറിസം മേഖലയില്‍ ശക്തമായ തിരിച്ചുവരവിലാണ്. ടൈം മാഗസിന്‍ ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. കേരളത്തിന്റെ ജനകീയ ടൂറിസം മാതൃകയായ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് ലണ്ടനില്‍ വെച്ച് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. ഇപ്പോള്‍ കേരളം രാജ്യത്തെ മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സംസ്ഥാനം എന്ന അംഗീകാരത്തിന് അര്‍ഹമായിരിക്കുകയാണ്.