ഇരട്ട കുട്ടികളുടെ മുത്തച്ഛനായി മുകേഷ് അംബാനി

Related Stories

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി ഇരട്ടക്കുഞ്ഞുങ്ങളുടെ മുത്തച്ഛനായി.
അംബാനിയുടെ മകള്‍ ഇഷ അംബാനിക്കും ഭര്‍ത്താവ് ആനന്ദ് പിരമലിനുമാണ് ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും ജനിച്ചത്.
ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടത്.
‘ഞങ്ങളുടെ കുട്ടികള്‍ ഇഷക്കും ആനന്ദിനും 2022 നവംബര്‍ 19ന് ഇരട്ടക്കുഞ്ഞുങ്ങളുണ്ടായ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ഇഷയും കുഞ്ഞുങ്ങളായ ആദിയയും കൃഷ്ണയും സുഖമായിരിക്കുന്നു. ഇഷയുടെയും ആനന്ദിന്റെയും ജീവിതത്തിലെ പ്രധാനഘട്ടമാണിത്. ഇവര്‍ക്കും ആദിയക്കും കൃഷ്ണക്കും നിങ്ങളുടെ അനുഗ്രഹമുണ്ടാകണം’ – അംബാനി കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.
റിലയന്‍സ് ഗ്രൂപ്പ് റീട്ടെയില്‍ ബിസിനസിന്റെ ചുമതലയുള്ളയാളാണ് ഇഷ അംബാനി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories