ലോകകപ്പ് ആവേശത്തിൽ ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങൾ അവതരിപ്പിച്ച് കല്യാൺ ജ്വല്ലറി.
ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമില്‍ മത്സരിച്ച യുവ താരങ്ങളായ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാണ് ആഭരണങ്ങളുടെ പ്രചരണം നയിക്കുന്നത്.
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഫുട്ബോള്‍ പ്രിയർക്കായി ‘എസ് വീഡ’ സമര്‍പ്പിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് വ്യക്തമാക്കി. ഇന്ത്യ, ഖത്തര്‍, യുണൈറ്റഡ് എമിറേറ്റ്സ്, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഷോറൂമുകളില്‍ നിന്ന് മാത്രമാണ് ‘എസ് വീഡ’ ആഭരണങ്ങള്‍ ലഭിക്കുന്നത്.