ആകെ ജീവനക്കാരില്‍ മൂന്നില്‍ രണ്ട് പേരെയും പിരിച്ച് വിട്ട ശേഷം നിയമനം പുനരാരംഭിക്കാനൊരുങ്ങി ട്വിറ്റര്‍. കമ്പനി പിരിച്ചുവിടല്‍ അവസാനിപ്പിച്ചുവെന്നും എഞ്ചിനീയറിങ്, സെയില്‍സ് വിഭാഗങ്ങളില്‍ പുതിയ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന്റെ തിരക്കിലാണെന്നും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് ജീവനക്കാരെ അറിയിച്ചത്.
മികച്ച സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കായിരിക്കും മുന്‍ഗണന എന്നും മസ്‌ക് അറിയിച്ചു. ട്വിറ്റര്‍ ആസ്ഥാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മാറ്റാന്‍ ഒരു പദ്ധതിയുമില്ലെന്നും മസ്‌ക് പറഞ്ഞു.