സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജി വച്ചതൊട്ടുപിന്നാലെ ഓഹരിവിപണിയില്‍ 4.24 ശതമാനം നഷ്ടം നേരിട്ട് സൊമാറ്റോ. വെള്ളിയാഴ്ചയാണ് മോഹിത് ഗുപ്തയുടെ രാജി വിവരം പുറത്ത് വന്നത്. നാലര വര്‍ഷത്തിന് ശേഷമാണ് മോഹിത് ഗുപ്ത രാജിക്ക് ഒരുങ്ങുന്നത്. ഈ മാസം തന്നെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സൊമാറ്റോ വിട്ടിറങ്ങിയത്.
കമ്പനി തൊഴിലാളികളുടെ എണ്ണം മൂന്ന് ശതമാനത്തോളം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. യുഎഇയിലെ ഫുഡ് ഡെലിവെറി ബിസിനസ് അവസാനിപ്പിക്കുകയാണെന്നും സൊമാറ്റോ അടുത്തിടെ അറിയിച്ചിരുന്നു.
ഗുപ്തയുടെ പകരക്കാരനെകുറിച്ച് സൊമാറ്റോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.