മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ഇടുക്കിക്കാരന്

Related Stories

2021ലെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി കുറുമുള്ളാനിയില്‍ ഷൈന്‍ കെ.വിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പതിനഞ്ചിലധികം വര്‍ഷമായി ഷൈന്‍ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
പശുക്കളും, കിടാരികളും പശുക്കുട്ടികളും ഉള്‍പ്പെടെ ആകെ 210 കന്നുകാലികളെ നിലവില്‍ വളര്‍ത്തുന്നുണ്ട്. 2600 ലിറ്ററോളം പാല്‍ പ്രതിദിനം വിപണനം നടത്തുന്നുണ്ട്. കൂടാതെ മറ്റു പാല്‍ ഉല്പന്നങ്ങളും വിപണനം നടത്തുനുണ്ട്. പ്രതിദിനം 45 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിനെയും ഷൈന്‍ വളര്‍ത്തുന്നുണ്ട്.
പ്രതിദിനം ഉയര്‍ന്ന പാലുല്പാദനം ലഭിക്കുന്ന പശുവിനെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. നിലവിലെ പ്രതിദിന പാലുല്പാദനം, പ്രസ്തുത പശുവിന്റെ ആരോഗ്യ സ്ഥിതി, തീറ്റപ്പുല്ല്, ശാസ്ത്രിയ പരിപാലന രീതികള്‍, പശുവിനെ പരിപാലിക്കുന്നതിലെ നൂതന രീതികള്‍, തീറ്റപ്പുല്‍ കൃഷി, മാലിന്യ സംസ്‌കരണം, പാലുല്‍പന്നങ്ങള്‍, വൃത്തി, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന അദായം/വരുമാനം എന്നിവയും അവാര്‍ഡിന് പരിഗണിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories